കവരത്തി: രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടിയ സാഹചര്യത്തിൽ നിലവിലെ നിരോധനാജ്ഞ തുടരുമെന്ന് ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.വിജേന്ത്ര സിങ്ങ് റാവത്ത് അറിയിച്ചു. നിരോധനാജ്ഞ പിൻവലിക്കുന്നതായി അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും പാടുള്ളതല്ല. വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെ നാലോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടുന്നത് ശിക്ഷാർഹമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക