കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു ജനതയെ ഒന്നാകെ അരക്ഷിതമാക്കുകയാണ്. കുറ്റകൃത്യങ്ങളോ നിയമലംഘനങ്ങളോ ഇല്ലാത്ത നാടെന്ന ഖ്യാതികേട്ട, സമാധാനം മാത്രം പുലര്‍ന്ന ലക്ഷദ്വീപിലെ അന്തരീക്ഷം ഇല്ലാതാക്കി തങ്ങളുടെ രാഷ്ട്രീയ വ്യാവസായിക സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നിരന്തരം പ്രഖ്യാപിക്കപ്പെടുന്ന നിയമങ്ങള്‍ ആ ജനതയുടെ സാംസ്‌കാരിക ജനാധിതപത്യ അവകാശങ്ങള്‍ക്ക് മേലുള്ള കയ്യേറ്റമാണ്. ഗുണ്ടാ നിയമം പ്രഖ്യാപിക്കുകയും പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുകയും ചെയ്തത് മുതല്‍ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ട് വന്ന നിയമങ്ങളൊന്നും അംഗീകരിക്കാവതല്ല. കൊവിഡ് കടന്ന് ചെല്ലാതെ സൂക്ഷിക്കുന്നതിന് ദ്വീപ് സമൂഹം പാലിച്ച് പോന്ന പ്രത്യേക സുരക്ഷാ പ്രോട്ടോക്കോള്‍ എടുത്ത് കളഞ്ഞത്, തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാംസാഹാര നിരോധം, മദ്യ വിലക്ക് പിന്‍വലിക്കല്‍, ഗോവധ നിരോധനം തുടങ്ങി ഓരോ നിയമങ്ങളും ജനാധിപത്യ ആധുനിക സമൂഹത്തിന് നിരക്കാത്തതും ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിഷേധിക്കുന്നതുമായിരുന്നു. ദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷക്കുന്നതിന് ജനാധിപത്യ സമൂഹം കൈകോർക്കാണമെന്ന് എസ്എസ്എഫ് ആവശ്യപ്പെടുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക