കവറത്തി: പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ഒരുങ്ങി ലക്ഷദ്വീപ് ഖാദി ഗ്രാമ വ്യവസായ വകുപ്പ്. മൂല്യവർധിത നാളികേര ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും ലക്ഷ്യമിട്ടാണ് പുതിയ സംരംഭങ്ങളുടെ ആരംഭം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രവർത്തന രൂപരേഖ, സാങ്കേതിക വിദ്യ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്ര (CPCRI) വുമായി ചർച്ച നടത്തി.
ലക്ഷദ്വീപ് ഖാദി ബോർഡ് ചെയർമാൻ കെ.എ൯.കാസ്മികോയ ബോർഡ് അംഗം സിറാജ് കോയ എന്നിവർ കാസർഗോഡ് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ: കെ. ബി. ഹെബ്ബാർ, വിവിധ സാങ്കേതിക വകുപ്പ് മേധാവികളായ ഡോ: കെ. മുരളീധരൻ, ഡോ: എം. ആർ. മണികണ്ഠൻ പ്രിൻസിപ്പൽ സയ൯റിസ്റ്റ് ഡോ: എ. സി. മാത്യു ബിസിനസ് മാനേജർ ജസീം ഷക്കീൽ എന്നിവരുമായി ചർച്ച നടത്തി പ്രവർത്തന രൂപ രേഖ, സാങ്കേതിക വിദ്യ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ ധാരണയിൽ എത്തി.

അമിനി ദ്വീപിലാണ് നാളികേര ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റിന്റെ ആദ്യ സംരംഭം ആരംഭിക്കുക. കൂടാതെ മറ്റു ദ്വീപുകളിലും സമാനമായ വിവിധ ചെറുകിട പദ്ധതികൾ തുടങ്ങും.
കവരത്തിയിൽ പ്രകൃതി സൗഹൃദ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ യന്ത്ര സാമഗ്രികൾ വ്യവസായ വകുപ്പ് എത്തിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക