സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്ത് ഇന്റര്‍നെറ്റ് സേവനം എത്താത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൂടി ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഉപഗ്രഹ വിക്ഷേപത്തിന് ഒരുങ്ങുന്നു. വരും വര്‍ഷം അഥീന എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ഉപഗ്രഹം വിക്ഷേപിക്കാനാണ് ഫേസ് ബുക്കിന്റെ നീക്കം. ഇതിനായി പോയിന്റ് വ്യൂ എന്ന പേരില്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷനില്‍ ഫേസ്ബുക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. വരുംതലമുറയുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെ മാറ്റിമറിക്കുന്നതായിരിക്കും പദ്ദതി. ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തീരെ ഇല്ലാത്തവരെയും പരിമിത സേവനം ലഭിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഉപഗ്രഹവിക്ഷേപണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക