കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് സാധാരണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ അധിക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു കുടി കൈവശം വെക്കാന്‍ സഊദി സര്‍ക്കാര്‍ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, ഡങ്കി, സികാ വൈറസുകള്‍, മറ്റു പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് തെളിയിക്കുന്നതിന് ഹാജിമാര്‍ യാത്ര പുറപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇപ്പാള്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പാ വൈറസ് ബാധയാണ് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സഊദി സര്‍ക്കാറിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക