കവരത്തി: സകൂളിലെ പോരായ്മകൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം കവരത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജ്യുക്കേഷൻ ഡയരക്ടറേറ്റിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗം സഖാവ് അസ്ഹറലി ഉദ്ഘാടനം ചെയ്തു.
വേനലവധിയയും റംസാനും കഴിഞ്ഞ് സ്കൂൾ തുറന്നിട്ട് മാസങ്ങളായി. ആവശ്യത്തിന് അധ്യാപകർ ഇനിയും സ്കൂളുകളിൽ എത്തിയിട്ടില്ല. വിദ്യാർത്ഥികൾക്ക് ഇരുന്ന് പഠിക്കാൻ ആവശ്യമായ ബെഞ്ച്, ഡസ്ക് മുതലായവ സ്കൂളുകളിൽ ലഭ്യമല്ല. യൂണിഫോം വിതരണം പോലും ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. ഗസ്റ്റ് ടീച്ചർമാർക്ക് വളരെ തുച്ഛമായ വേതനമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ മറ്റ് ജോലികൾ ലഭിക്കുന്ന മുറയ്ക്ക് രാജിവച്ചു പോവുകയാണ്. അവർക്ക് അർഹമായ വേതനം നൽകണമെന്നും അധ്യാപകർ ഒഴിഞ്ഞു പോവുന്ന സാഹചര്യം ഒഴിവാക്കണം എന്നും ധർണ്ണയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
എജ്യുക്കേഷൻ സെക്രട്ടറി ശ്രീ.എ.ഹംസയുമായി നേതാക്കൾ ചർച്ച നടത്തി. പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.

സി.പി.ഐ.എം ലക്ഷദ്വീപ് സെക്രട്ടറി സഖാവ് പി.പി.റഹീം സ്വാഗതവും കവരത്തി ഡി.വൈ.എഫ്.ഐ സെക്രട്ടറി സഖാവ് നസീർ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക