കോഴിക്കോട്: ബോട്ട് ജിവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖം അടച്ചു. കോഴിക്കോട് കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് തുറമുഖം അടച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന 30 പേരൈ നീരീക്ഷണത്തില്‍ പാര്‍പ്പിച്ചു. നിലവിലെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് തുറമുഖം അടക്കാന്‍ നടപടിയെടുത്തിരിക്കുന്നത്.
നിലവില്‍ ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുകയും സമ്ബര്ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുകയും ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍്ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനടിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ഇതര വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക