സ്കൂളുകളിൽ മാംസാഹാരം തുടരാം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്.

0
402

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളിൽ മാംസാഹാരം നിർത്തലാക്കിയതിനെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ മാംസം, കോഴിയിറച്ചി, മീൻ, മുട്ട, മറ്റു ഭക്ഷണങ്ങൾ തുടങ്ങിയവ മുൻപ് നൽകിയത് പോലെ തുടരണം എന്ന് കഴിഞ്ഞ വർഷം ജൂണിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ശരിവെച്ചു കൊണ്ട് സുപ്രീം കോടതി ഈ വർഷം മെയ് മാസത്തിൽ ഉത്തരവിറക്കി. ഈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്. ലക്ഷദ്വീപ് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു മുൻപ് ഉണ്ടായിരുന്നത് പോലെ തുടരണം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. അഡ്വ.അജ്മൽ അഹമദ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അനുകൂലമായ ഉത്തരവ് ലഭിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here