ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലക്ഷദ്വീപിലെ രണ്ട് നിർദ്ധനരായ രോഗികൾക്ക് 3 ലക്ഷം രൂപ വീതം അനുവദിച്ചു. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിൻ്റെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മിനിക്കോയ് ദ്വീപ് സ്വദേശി ബി.എ നസീറിനും, തിരുവനന്തപുരം ആർ.സി.സിയിൽ ക്യാൻസർ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ചെത്ത്ലത്ത് ദ്വീപ് സ്വദേശി മുഹമ്മദ് റഹീസിനുമാണ് സഹായ ധനം അനുവദിച്ചത്. രണ്ടു രോഗികളുടെയും സാമ്പത്തിക പ്രതിസന്ധിയും രോഗത്തിന്റെ തീവ്രതയും കണക്കിലെടുത്ത് സാധ്യമായ പരമാവധി തുക അനുവദിക്കണമെന്ന് പി.പി മുഹമ്മദ് ഫൈസൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ഈ കാലയളവിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ദ്വീപിലെ നിർദ്ധനരായ രോഗികൾക്ക് നൽകിയതായി പി.പി.മുഹമ്മദ് ഫൈസലിൻ്റെ എം.പി ഓഫീസിൽ നിന്നും അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക