അമിനി : മികച്ച സ്റ്റേഡിയങ്ങളില്ലാതെ കഷ്ടപ്പെടുന്ന ദ്വീപിലെ കായിക താരങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് അമിനിയിലെ നിർദ്ദിഷ്ട ഫുൾ ഫ്ലഡ്ജ്ഡ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌റ്റേഡിയം മികച്ച രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നേരത്തെ ആവശ്യമായ ഭുമി ഏറ്റെടുത്തിരുന്നു. എന്നാൽ പദ്ധതി പൂർണ്ണമായി യാഥാർത്ഥ്യമാക്കുന്നതിന് കുറച്ച് ഭൂമി കൂടി ആവശ്യമാണ്. അതിന് പദ്ധതി പ്രദേശത്തെ ഭൂ ഉടമകളുമായി ചർച്ച ചെയ്ത് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി കായിക വകുപ്പ് സെക്രട്ടറി എ.ഹംസ, ഡയറക്ടർ ടി.കാസിം, പി.ഡബ്ല്യൂ.ഡി ഏ.ഇ മുഹമ്മദ് കുടകെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അമിനിയിൽ എത്തിയതായിരുന്നു.
ഈ അടുത്ത കാലത്തായി കായിക മേഖല വലിയ കുതിച്ച് ചാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. അമിനിയിലെ നിർദ്ദിഷ്ട സ്റ്റേഡിയം യാഥാർത്ഥ്യമാവുന്നതോടെ കായിക മേഖലയിലെ മുന്നേറ്റത്തിന് അത് കൂടുതൽ ശക്തി പകരും. ഈ സ്റ്റേഡിയത്തിൽ സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക