അന്ത്രോത്ത്: വില്ലേജ് ദ്വീപ് പഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാത്ഥി കെ.സി ഷംസുദ്ധീൻ വിജയിച്ചു. സ്വതന്ത്ര സ്ഥാനാത്ഥി സി.പി അൻവറിനെതിരെ 235 വോട്ട് ലീഡ് നേടിയാണ് കെ.സി ഷംസുദ്ധീൻ വിജയിച്ചത്.

വി.ഡി.പി മെമ്പർ ആയിരുന്ന ഉബൈദുല്ല രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ഒരു മണിക്കൂർ കൊണ്ട് തന്നെ പൂർത്തിയാക്കി കെ.സി ശംസുദ്ദീനെ വിജയിയായി പ്രഖ്യാപിച്ചു. എൻ.സി.പി പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥി സി.പി അൻവർ മത്സരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക