ഒരു പൗരന്, ഒരു കാര്ഡ്: പുതിയ നീക്കവുമായി കേന്ദ്രസര്ക്കാര്

0
852

ന്യൂഡല്ഹിതിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ ഇടപാടുകള്‍ക്ക് ഇനി ഒരൊറ്റ കാര്‍ഡെന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ ആണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം വെളിപ്പെടുത്തിയത്. 2021 ലെ സെന്‍സസ് ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കുമെന്നും ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അഭ്യന്തര മന്ത്രി പറഞ്ഞു.

എല്ലാവിധ സേവനങ്ങള്‍ക്കുമായി ഒരൊറ്റ കാര്‍ഡ് പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എല്‍കെ അദ്വാനി നേരത്തേ മുന്നോട്ടുവച്ച ആശയമാണ് ഇത്. ദേശീയ പൗരത്വ ബില്ലിനൊപ്പം ഇതുകൂടി പരിഗണിക്കണമെന്ന് അദ്വാനി നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

To advertise here, Whatsapp us.

പേപ്പര്‍ സെന്‍സസില്‍ നിന്നും ഡിജിറ്റല്‍ സെന്‍സസിലേക്കു 2021 ലെ സെന്‍സസ് മാറും. ഡിജില്‍ ആക്കുന്നതിലൂടെ സെന്‍സസ് നടപടികള്‍ ലളിതമാക്കാനാവും. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ആന്‍ഡ്രോയ്ഡില്‍ ഉപയോഗിക്കാനാവുന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കുക. 2021 മാര്‍ച്ച്‌ 1ന് സെന്‍സസ് ആരംഭിക്കും. ഒബിസി വിഭാഗത്തിന്റെ കണക്കുകള്‍ പ്രത്യേകം ശേഖരിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here