അവശ്യ സാധനങ്ങൾക്ക് ഷിപ്പിങ്ങ് ബിൽ ഇല്ല; അഗത്തിയിൽ സമരം നടത്തിയ 29 വ്യാപാരികളെ അറസ്റ്റ് ചെയ്തു.

0
921

അഗത്തി: ചികിത്സാവശ്യങ്ങൾക്കായി എല്ലാ ദ്വീപിൽ നിന്നും രോഗികളെ അഗത്തി രാജീവ് ഗാന്ധി ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യുന്ന ഈ ഘട്ടത്തിലും മരുന്നും അവശ്യ സാധനങ്ങളും ലഭിക്കാതെ അഗത്തി ദ്വീപ് നിവാസികൾ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം 1800 കാർഗോ കെട്ടുകൾ കയറ്റുന്നതിന് ഷിപ്പിങ്ങ് ബിൽ നൽകിയിരുന്നെങ്കിലും അഗത്തിയിലേക്കുള്ള കാർഗോ കയറ്റാതെയാണ് കപ്പൽ പുറപ്പെട്ടത്. പച്ചക്കറികൾ അടക്കം കേടുപാടുകൾ സംഭവിക്കുന്ന നിരവധി കാർഗോ കൊച്ചി സ്കാനിംഗ് സെന്ററിൽ കെട്ടിക്കിടക്കുകയാണ്. ആവശ്യമായ കാർഗോ കയറ്റിയയക്കുന്നതിന് വേണ്ട ഷിപ്പിങ്ങ് ബിൽ നൽകാത്തതിൽ പ്രതിഷേധിച്ച് അഗത്തി മർച്ചന്റ്സ് യൂണിയൻ കടകൾ അടച്ചിടുകയും ഡപ്യൂട്ടി കലക്ടറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അതിനിടെ ഡപ്യൂട്ടി കലക്ടറെ ഘെരാവോ ചെയ്തു എന്ന് ആരോപിച്ച് മർച്ചന്റ്സ് യൂണിയൻ ഭാരവാഹികളെയടക്കം 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ വൈകുന്നേരത്തോടെ സമരം ഫലം കണ്ടു. രണ്ടു കപ്പലുകളുടെ പ്രോഗ്രാം പുനർക്രമീകരിച്ചു കൊണ്ട് അഗത്തിയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥ മൂലം കേടുപാടുകൾ സംഭവിച്ച പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ നഷ്ടപരിഹാരം നൽകണം എന്നാണ് മർച്ചന്റ്സ് യൂണിയന്റെ ആവശ്യം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here