കവരത്തി: ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോം മുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർ വീണ്ടും സർക്കുലർ ഇറക്കി. വിദ്യാഭ്യാസ വകുപ്പ് തുടർച്ചയായി നിർദ്ദേശങ്ങൾ നൽകിയിട്ടും സ്കൂൾ പ്രിൻസിപ്പൽമാർ കൃത്യതയില്ലാത്ത റിപ്പോർട്ടാണ് യൂണിഫോം ആയി ബന്ധപ്പെട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് യൂണിഫോം ആയി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കാൻ എല്ലാ സ്കൂൾ പ്രിൻസിപ്പൽ മാരോടും വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന പാറ്റേണിനുള്ള യൂണിഫോം ധരിക്കാതിരിക്കുകയോ അധികമായി എന്തെങ്കിലും ധരിക്കുകയോ ചെയ്താൽ കുട്ടികൾക്ക് അധ്യാപകരും പ്രിൻസിപ്പലും വാക്കാൽ നിർദ്ദേശം നൽകണം. തുടർന്നും വിദ്യാർത്ഥികൾ യൂണിഫോം പാറ്റേൺ ലംഘിച്ചാൽ അവരുടെ രക്ഷിതാക്കളെ എഴുത്തുവഴി ഉപദേശിക്കണം. വീണ്ടും ലംഘിച്ചാൽ അധ്യാപകർ വിദ്യാർഥികളുടെ വീട്ടിലെത്തി അവരുടെ രക്ഷിതാക്കൾക്ക് ഉപദേശം നൽകണം. തുടർന്നും നിർദേശം ലംഘിച്ചാൽ ക്ലാസിൽ പ്രവേശിപ്പിക്കരുതെന്നും വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക