അമിനി: സിൽവർ ജൂബിലി ആഘോഷത്തിന്റെ നിറവിൽ അമിനി ജവഹർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്. ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
പത്താമത് ജവഹർ റോളിങ് ട്രോഫി ആൻഡ് പ്രൈസ് മണി ഫുട്ബോൾ, വോളിബോൾ ആൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവ ഈ വരുന്ന നംവബർ മൂന്നാം ആഴ്ച നടക്കും.

ജൂബിലി ആഘോഷങ്ങളോടനുബദ്ധിച്ച് നാട്ടിലെ മൂന്ന് ആശുപത്രികളിലേക്കും മരുന്നുകൾ ഇടാൻ പാകത്തിലുള്ള കവറുകൾ നൽകാൻ തീരുമാനമായി.
കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യമ്പ്, ഭിന്നശേഷിക്കാർക്ക് ഒരു കലാവിരുന്ന്, പ്ലാസ്റ്റിക്ക് മുക്ത അമിനി എന്ന സന്ദേശത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരണവും ബീച്ച് ക്ലീനിങ്ങും, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ സംഘടിപ്പിക്കും. കലാസാംസ്‌കാരിക പരിപാടികളും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക