കവരത്തി: ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി മാത്രം നൽകിയതോടെ ജനങ്ങൾ ആശങ്കയിൽ. ഒക്ടോബർ 31 വരെയുള്ള കൊച്ചിയിൽ നിന്നും വിവിധ ദ്വീപുകളിലേക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന കഴിഞ്ഞ ദിവസം മുതൽ നടന്നു. വിവിധ ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റുകളുടെ വില്പന സമാന രീതിയിൽ കൊടുക്കുന്നത്. അത്യാവശ്യ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് പോകുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായി. കൊച്ചിയിലേക്കുള്ള യാത്ര ടിക്കറ്റ് ഉറപ്പാക്കാതെ തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയിലാണ് പലരും.

തിരിച്ചുവരാനുള്ള ടിക്കറ്റ് ലഭിച്ചിട്ടും കൊച്ചിയിലേക്ക് പോകാൻ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ആദ്യ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട അവസ്ഥ വരും. ടൂറിസ്റ്റുകളുടെ സൗകര്യാർത്ഥമാണ് ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈൻ വഴി നൽകുന്നതെന്നാണ് സൂചന. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി ടിക്കറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നതിനു പകരം ഒരു ദിവസം ഒരേ സമയം ഒരു മാസത്തേക്കുള്ള എല്ലാ ടിക്കറ്റുകളുടെയും വിൽപ്പന നടത്തുന്നത് അപ്രായോഗികമായ തീരുമാനം ആണെന്നാണ് ആക്ഷേപം ഉയരുന്നത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക