അമിനി: ഒന്നാമത് DG-AFL ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. പ്രശസ്ത മലയാള സിനിമാ താരം ശ്രീ.രാജീവ് പിള്ള ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.ഖൈറുന്നീസ എ, ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.മുഹമ്മദ്, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.നജ്മുദ്ധീൻ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.ഉമ്മർ ഷറീഫ്, ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ അൽഫിയ ഇലക്ട്രിക്കൽസും മില്ലേനിയം ഗിഫ്റ്റ് ഹൗസും തമ്മിൽ ഏറ്റുമുട്ടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽഫിയ ഇലക്ട്രിക്കൽസ് വിജയിച്ചു. അൽഫിയക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയ സജീദുൽ ആലമിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക