ലക്ഷദ്വീപ് സുന്നി സമ്മേളനം: ജനുവരിയിൽ ചേത്ത്ലാത്ത് ദ്വീപിൽ.

0
1424

ചെത്ത്ലാത്ത്: പവിഴ തുരുത്തുകളിലെ സുന്നി സംഘ കുടുംബത്തിന്റെ  നാലാമത് “ലക്ഷദ്വീപ് സുന്നി സമ്മേളനം” 2020 ജനുവരി 10, 11, 12 തിയ്യതികളിൽ  നടത്തപ്പെടുമെന്ന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ കൺവെൻഷനിൽ അദ്ധ്യക്ഷ പ്രസംഗത്തിലാണ് തങ്ങൾ സമ്മേളന തിയ്യതി പ്രഖ്യാപിച്ചത്. സമ്മേളനത്തിലെ മുഖ്യാതിഥി “ഇന്ത്യൻ ഗ്രാന്റ് മുഫ്തി” സുൽത്താനുൽ ഉലമാ കാന്തപുരം ഉസ്താദ് 12-ന് സമാപന സമ്മേളനത്തിൽ സംബന്ധിക്കും. സ്വാഗതസംഘം ചെയർമാനായി എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ്: സയ്യിദ് സഹീർ ഹുസൈൻ ജീലാനിയേയും കൺവീനറായി അബ്ദുൽ സത്താർ മാസ്റ്ററേയും തെരഞ്ഞെടുത്തു. എസ്.എസ്.എഫ് ഓഫീസിൽ വെച്ച് നടത്തപ്പെട്ട കൺവെൻഷൻ ഖാളി:കുഞ്ഞഹമ്മദ് മദനി ഉത്ഘാടനം ചെയ്തു. എ.മുഹമ്മദ് മാസ്റ്റർ, മർക്കസ് സഹ്റത്തുൽ ഖുർആൻ സാരഥികളായ ജഅ്ഫർ നിസാമി, ഷറഫു സാർ, അഡ്വ: ഇ.കെ ഫാറൂഖ് സഖാഫി പറമ്പിൽ ബസാർ, ഇസ്മായിൽ മദനി തുടങ്ങിയവർ സംബന്ധിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here