ആർമിയിൽ നഴ്സിംഗ് അസിസ്റ്റന്റ്. റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത്.

0
269

രസേനയിൽ സോൾജ്യർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്)/ നഴ്സിംഗ് അസിസ്റ്റന്റ് വെറ്റിനറി തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് റാലിയിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നു. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ 15 മുതൽ 30 വരെ നടക്കുന്ന റാലിയിൽ കേരളം, കർണാടകം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാർക്ക് പങ്കെടുക്കാം.

ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങളോടെ 50 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ് ടു സയൻസ് വിജയം. ഓരോ വിഷയത്തിനും 40 ശതമാനം മാർക്കിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ബയോളജിക്ക് പകരം ബോട്ടണി, സുവോളജി കോമ്പിനേഷൻ പഠിച്ചവരെയും പരിഗണിക്കും. നിശ്ചിത ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

Advertisement

പ്രായപരിധി 17 1/2 വയസ്സുമുതൽ 25 വയസ്സുവരെയാണ്. ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് 1.6 കി.മി. ഓട്ടം, പുൾ അപ്പ്, 9 അടിയുള്ള കിടങ്ങ് ചാടികടക്കൽ, സിഗ്- സാഗ് ബാലൻസിംഗ് എന്നിവയുണ്ടാകും. ശേഷം വൈദ്യപരിശോധനയിൽ യോഗ്യത നേടുന്നവർ മാത്രമേ എഴുത്തു പരീക്ഷയിൽ പരിഗണിക്കു.

റാലിക്ക് എത്തുന്നവർ അഡ്മിറ്റ് കാർഡ്, 20 പാസ്പോര്ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, എൽ സി സി സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, സ്വഭാവ സർട്ടിഫിക്കറ്റുകൾ എന്നിവ കരുതണം.

റാലിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ആർമിയുടെ https://joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നവംബര് രണ്ടു മുതൽ പത്തു വരെ ഇ-മയിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര് 30 വരെയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here