കവരത്തി: കുവൈത്തില്‍ നടന്ന നാലാമത് ഏഷ്യന്‍ അണ്ടര്‍18 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് വെള്ളിമെഡല്‍ നേടിക്കൊടുത്ത മുബസ്സിനക്കും കോച്ച് ജവാദിനും ഉജ്ജല സ്വീകരണം നൽകാൻ കവരത്തി ഒരുങ്ങുന്നു. കവരത്തി അത് ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 4 മണിക്ക് കവരത്തി പഞ്ചായത്ത് സ്റ്റേജിൽ വെച്ചാണ് സ്വീകരണം.
ഒക്ടോബർ 13 മുതൽ 16 വരെയാണ് കുവൈത്തില്‍ നാലാമത് ഏഷ്യന്‍ അണ്ടര്‍18 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ലോങ് ജമ്പിലും, ഹെപ്റ്റാത്തലണിലും ആണ് മുബസ്സിന വെള്ളിമെഡൽ സ്വന്തമാക്കിയത്. ഹെപ്റ്റാത്തലണിൽ സെക്കന്റ്‌കൾക്കാണ് സ്വർണം കൈവിട്ട് പോയത്. ലക്ഷദ്വീപിന്റെ ആദ്യ അന്താരാഷ്ട്ര മെഡൽ കൂടിയാണ് മുബസ്സിനയിലൂടെ എത്തുന്നത്.
ഒക്ടോബർ 18 നാണ് ഇരുവരും കുവൈത്തിൽ നിന്ന് തിരികെ കേരളത്തിൽ എത്തിയത്. രാജ്യത്തിനാകെ അഭിമാനനേട്ടം നൽകിയ കോച്ച് ജവാദിനും മുബസ്സിനക്കും ദ്വീപ് ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മുബസ്സിനക്ക് പത്ത് ലക്ഷം രൂപയും പരിശീലകന്‍ അഹമ്മദ് ജവാദ് ഹസ്സന് 2.5 ലക്ഷം രൂപയുമാണ് പാരിതോഷികം നല്‍കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക