കൊച്ചി: ഇന്ത്യയുടെ അഭിമാന താരം മുബസ്സിനക്കും കോച്ച് ജവാദിനും നേടിയത്ത് ഗ്രൂപ്പിന്റെ സ്നേഹാദരം. നേടിയത്ത് പ്രോപ്പറെറ്റീസ്ന്റെ പാണാവള്ളിയിലുള്ള സുഹലി വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. നേടിയത്ത് ഗ്രൂപ്പ് ചെയർമാൻ നസീബ് നേടിയത്തും ഗ്രൂപ്പ് വൈസ് ചെയർമാൻ ഷെല്ലിരാജും ചേർന്ന് പൊന്നാടയണിയിച്ചു. ഇന്ത്യയുടെ അഭിമാനതാരത്തെ നേടിയത്ത് ഗ്രൂപ്പിന്റെ ബ്രാൻഡ് അമ്പാസിഡർ ആക്കുന്നതിനൊപ്പം താരം എറണാകുളത്ത് വരുമ്പോഴെല്ലാം നേടിയത്ത് പ്രോപ്പറെറ്റീസ്ന്റെ അപ്പാർട്മെന്റിൽ സൗജന്യ താമസം ഉറപ്പ് നൽകുമെന്നും നേടിയത് ഗ്രൂപ്പ് ചെയർമാൻ നസീബ് നേടിയത്ത് പറഞ്ഞു.

നേരത്തെ ഫ്രാൻസിലെ നോർമണ്ടയിൽ വച്ച് നടന്ന ലോക സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടിയപ്പോഴും നേടിയത് ഗ്രൂപ്പിന്റെ ഒരു ലക്ഷം രൂപയുടെ സഹായ ഹസ്തം മുബസ്സിനയ്ക്ക് കൈമാറിയിരുന്നു. പ്രസ്തുത ചടങ്ങിൽ അരൂകുറ്റി ഫൌണ്ടേഷൻ കോർഡിനേറ്റർ സുബൈർ മാഷ് ,TP സാദത്ത്, കൊടുങ്ങലൂർ ബാബു, അഷ്‌റഫ് അലി എന്നിവർ ആശംസകൾ നേർന്നു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക