സിവിൽ സർവ്വീസ്: ‘ഡാനിക്സിൽ’ ദ്വീപുകാർക്ക് സംവരണം വേണം. -പി.പി.മുഹമ്മദ് ഫൈസൽ

0
1674

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലെ ഉയർന്ന തസ്തികകളിൽ ദ്വീപുകാരോട് കാണിക്കുന്ന വിവേചനവും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും നൂറ് ശതമാനം വരുന്ന പട്ടിക വിഭാഗക്കാർക്ക് കേന്ദ്രം തുല്യമായ പരിഗണന നൽകാതിരിക്കുന്നതും ഈ ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ ചർച്ചയാവും. കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രത്യേക സിവിൽ സർവീസായ ‘ഡാനിക്സിൽ’ ലക്ഷദ്വീപുകാർക്ക് അർഹമായ ആനുപാതികമായ സംവരണം നൽകണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസൽ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി, കേന്ദ്ര ആഭ്യന്തര മന്തി ശ്രീ.രാജ്നാഥ് സിംഗ് എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

വിഷയം മുഖ്യമായ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയതായി മുഹമ്മദ് ഫൈസൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഉദ്യോഗാർഥികളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്രം അടിയന്തിരമായി ഇടപെടും എന്ന് പ്രതീക്ഷിക്കുന്നതായി ഫൈസൽ പ്രത്യാശ പ്രകടിപ്പിച്ചു. വിഷയം പാർലമെന്റിൽ അവതരിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ടു കൊണ്ട് ലോകസഭാ സ്പീക്കർ ശ്രീമതി: സുമിത്ര മഹാജനെ കാണുമെന്ന് അദ്ദേഹം പറഞ്ഞു.www.dweepmalayali.com

“ദ്വീപിലെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലും വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന ലക്ഷദ്വീപിലെ ഉദ്യോഗസ്ഥർ ഡൽഹിയിലെയും മറ്റും ഉദ്യോഗസ്ഥരെ അപേക്ഷിച്ച് മികച്ച നിലവാരം പുലർത്തുന്നവരാണ്. എന്നാൽ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് ഏറ്റവും കുറഞ്ഞ ശമ്പളമാണ് നൽകുന്നത്” -പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകിയ നിവേദനത്തിൽ മുഹമ്മദ് ഫൈസൽ പറയുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന അതേ ശമ്പള സ്കെയിൽ ലക്ഷദ്വീപിലെ ഉദ്യോഗസ്ഥർക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ലക്ഷദ്വീപിൽ തദ്ദേശീയരായ സിവിൽ സർവ്വീസുകാർ ആരും തന്നെ ഇല്ല. 1995 മുതൽ സംസ്ഥാന സിവിൽ സർവീസിന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നത് ‘ഡാനിക്സ്’ ഉദ്യോഗസ്ഥരാണ്. സാധാരണയായി ഏറ്റവും പ്രായം കുറഞ്ഞ, പ്രവൃത്തി പരിചയം തീരെയില്ലാത്ത ‘ഡാനിക്സ്’ ഓഫീസേഴ്സാണ് ലക്ഷദ്വീപിൽ നിയമിക്കപ്പെടുന്നത്. ഇത്തരം ഉദ്യോഗസ്ഥർ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നതിൽ മടിച്ചു നിൽക്കുന്നു. ഇത് ലക്ഷദ്വീപിന്റെ വികസന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മുഹമ്മദ് ഫൈസൽ പറയുന്നു.www.dweepmalayali.com

ലക്ഷദ്വീപിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ പലരും ‘ഡാനിക്സ്’ പദവി ലഭിക്കുന്നതിന് അർഹരാണ്. എന്നാൽ അവരാരെയും ഇത്തരം പദവികളിലേക്ക് പരിഗണിക്കുന്നില്ല. “ഇത്, പട്ടികവർഗ വിഭാഗക്കാരായ ഉദ്യോഗസ്ഥരോട് കാണിക്കുന്ന അനീതിയാണ്. ലക്ഷദ്വീപിലെ തദ്ദേശീയരായ അർഹരായ ഉദ്യോഗസ്ഥന്മാർക്ക് ആനുപാതികമായി ‘ഡാനിക്സ്’ പദവി നൽകുന്നതിന് ‘ഡാനിക്സ്-നിയമം’ അടിയന്തിരമായി ഭേദഗതി ചെയ്യണം” അദ്ദേഹം പറഞ്ഞു. www.dweepmalayali.com

“മണ്ണിന്റെ മക്കൾ” എന്ന ആശയത്തോടെയാണ് സംസ്ഥാന സിവിൽ സർവീസുകൾ ആരംഭിച്ചത്. അവരവരുടെ നാടുകളിലെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിന് തദ്ദേശീയരായ ഉദ്യോഗസ്ഥന്മാർക്ക് അവസരം നൽകുന്നതിനാണ് സംസ്ഥാന സിവിൽ സർവീസ് രൂപം നൽകുമ്പോൾ ലക്ഷ്യം വെച്ചതെന്ന്” മോദിക്ക് നൽകിയ നിവേദനത്തിൽ ഫൈസൽ ഓർമിപ്പിക്കുന്നു. “കേന്ദ്രം ഞങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസൽ പറഞ്ഞു. ഡെൽഹിയിലെ ഉദ്യോഗസ്ഥരെ ‘ഡാനിക്സ്’ ഒഴിവുകളിലേക്ക് പ്രമോഷൻ നൽകുകയും അവരെ പിന്നീട് ലക്ഷദ്വീപിൽ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപിലെ ഉദ്യോഗസ്ഥർ അവരുടെ ആശങ്കകൾ അറിയിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ ഉൾപ്പെടെ ലക്ഷദ്വീപിലെ ഉദ്യോഗസ്ഥരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നടപടി ഉണ്ടാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്തിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതായി മുഹമ്മദ് ഫൈസൽ പറഞ്ഞു. www.dweepmalayali.com

www.dweepmalayali.com

കടപ്പാട്: ദി ഹിന്ദു ബിസിനസ് ലൈൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here