കവരത്തി: മുപ്പതാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ആന്ത്രോത്ത് മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂൾ 141 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 115 പോയിന്റുമായി ആതിഥേയരായ കവരത്തി സീനിയർ സെക്കൻഡറി സ്കൂൾ തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്. 56 പോയിന്റുമായി അഗത്തി ദ്വീപ് മൂന്നാം സ്ഥാനത്തും 52 പോയിന്റുമായി അമിനി ദ്വീപ് നാലാം സ്ഥാനത്തും തുടരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി ആന്ത്രോത്ത് മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂളാണ് സ്കൂൾ ഗെയിംസ് കിരീടം നിലനിർത്തി വരുന്നത്. 2003-ന് അവസാനമായി അമിനി ദ്വീപ് കപ്പ് സ്വന്തമാക്കിയതിന് ശേഷം കഴിഞ്ഞ പതിനെട്ട് വർഷത്തോളമായി മറ്റൊരു ദ്വീപിനേയും സ്കൂൾ ഗെയിംസ് കിരീടത്തിൽ മുത്തമിടാൻ അനുവദിക്കാതെ കായിക ലക്ഷദ്വീപിന്റെ ആധിപത്യം ഉറപ്പിച്ചു മുന്നേറുന്ന ആന്ത്രോത്ത് ടീം ഇക്കുറിയും കപ്പുമായി മടങ്ങാൻ ഉറച്ചു കൊണ്ടുള്ള പോരാട്ടമാണ് തുടരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക