ദ്വീപിൽ പടർന്നു പിടിക്കുന്ന ക്യാൻസർ രോഗം; പഠനം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്.

0
1472

കരവത്തി: ലക്ഷദ്വീപിൽ ക്രമാതീതമായി വർധിച്ചുവരുന്ന ക്യാൻസർ രോഗത്തിനെ പ്രതിരോധിക്കാൻ അടിയന്തിരമായി ഇടപെടുണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം സമർപ്പിച്ചു.

സർക്കാർ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലക്ഷദ്വീപിലെ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ലക്ഷദ്വീപ് പോലൊരു ചെറിയ പ്രദേശത്തെ ജനങ്ങളെ മൊത്തത്തിൽ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭൂമിശാസ്ത്രപരമായും സാമൂഹിക-സാമ്പത്തിക മേഖലകളിലും മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തികച്ചും വേറിട്ട് നിൽക്കുന്ന ലക്ഷദ്വീപിൽ, സർക്കാർ ഇടപെടലുകൾ കൊണ്ട് മാത്രമെ ക്യാൻസർ എന്ന വിപത്തിനെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ എന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.എം.അലി അക്ബർ നൽകിയ നിവേദനത്തിൽ പറയുന്നു.

ക്യാൻസറിനെ നിയന്ത്രിക്കുന്നതിന് ലക്ഷദ്വീപ് ഹെൽത്ത് ആന്റ് മെഡിക്കൽ സർവീസസ് വകുപ്പിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും. ദ്വീപുകളിൽ ക്രമാതീതമായി ക്യാൻസർ വർധിച്ചുവരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് ഒരു വിദഗ്ധസമിതിയുടെ കീഴിൽ പഠനം നടത്തണം. അതിന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ സഹായം തേടണം. പ്രസ്തുത പഠന റിപ്പോർട്ട് നിർദേശിക്കുന്ന ബോധവൽക്കരണ ക്യാമ്പുകളും മറ്റ് ക്രമീകരണങ്ങളും സർക്കാർ തലത്തിൽ സംഘടിപ്പിക്കണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ ഇടപെടലുകൾ അടിയന്തിരമായി നടന്നമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here