കവരത്തി: ലക്ഷദ്വീപിലെ നാല് ദ്വീപുകളിൽ കൂടി സ്പെഷാലിറ്റി മെഡിക്കൽ സേവനം നൽകുന്നതിനുള്ള ധാരണാ പത്രം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലും ലക്ഷദ്വീപ് ഭരണകൂടവും ഒപ്പുവച്ചു. ധാരണപ്രകാരം കവരത്തിയിലെ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, മിനിക്കോയ് ഗവണ്മെന്റ് ഹോസ്പിറ്റൽ, അന്ത്രോത്ത്, അമിനി എന്നീ ദ്വീപുകളിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയിൽ ഇഖ്റയുടെ സ്പെഷാലിറ്റി സേവനം അടുത്ത 26 മാസത്തേക്ക് ലഭ്യമാകും.
www.dweepmalayali.com
ഇഖ്റ ഹോസ്പിറ്റലിന് വേണ്ടി ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ്, ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹെല്ത്ത് സർവ്വീസ് ഡയരക്ടര് ഡോ.കെ. ഷംസുദ്ദീൻ എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് മിഹിർ വർധൻ, കലക്ടറും ഹെൽത്ത് സെക്രട്ടറിയുമായ വിജേന്ദ്ര സിങ് റാവത്ത്, ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബി.ഹസൻ, ഇഖ്റ ഹോസ്പിറ്റൽ ഓപറേഷൻസ് മാനേജർമാരായ എൻ. മുഹമ്മദ് ജസീല്, ഇ. അബ്ദുറഹ്മാൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ലക്ഷദ്വീപ് ജനതയ്ക്ക് ആരോഗ്യമേഖലയിൽ പ്രതീക്ഷയാർന്ന സേവനദൗത്യമാണ് ഇഖ്റയുടേതെന്ന് ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയരക്ടർ ഡോ.പി.സി.അൻവർ പറഞ്ഞു. അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷാലിറ്റി ഹോസ്പിറ്റൽ കഴിഞ്ഞ നാലു വർഷമായി നടത്തിക്കൊണ്ടിരിക്കുന്നതും ഇഖ്റയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക