അഗത്തി: ഈ മാസം 30,31 ദിവസങ്ങളിൽ അഗത്തി ദ്വീപിൽ വെച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് മേൽപറഞ്ഞ തീയതികളിൽ നേരിട്ട് ഹാജരായി സ്പോട്ട് റജിസ്ട്രേഷൻ ചെയ്ത് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാവുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത, ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളുമായി അന്നേദിവസം അഗത്തിയിൽ എത്തണമെന്ന് ലക്ഷദ്വീപ് ലേബർ ആന്റ് എംപ്ലോയ്മെന്റ് വകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ലേബർ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക