പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ് ലക്ഷദ്വീപ് മണ്ഡലം തിരിച്ചു പിടിക്കുമോ? അതോ പി.പി.മുഹമ്മദ് ഫൈസലിലൂടെ എൻ.സി.പി നിലനിർത്തുമോ? ലക്ഷദ്വീപിലെ ഓരോ മൺതരിയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ ലക്ഷദ്വീപിലെ ഏറ്റവും പ്രചാരമുള്ള വാർത്താ സംരംഭമായ ‘ദ്വീപ് മലയാളി’യും തിരഞ്ഞെടുപ്പ് സർവ്വേ നടത്തുകയാണ്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ www.dweepmalayali.com/vote ലിങ്ക് ഉടൻ സന്ദർശിക്കുക. ഓരോ ആളുകൾക്കും അവർ വിജയം പ്രവചിക്കുന്ന സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. സർവ്വേ അവസാനിക്കുന്ന മുറക്ക് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലക്ഷദ്വീപിലെ പരമാവധി ആളുകളെ സർവ്വേയിൽ പങ്കെടുപ്പിക്കാൻ നിങ്ങൾ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ സർവ്വേയിൽ പങ്കെടുക്കുന്നതിലൂടെ ഏറ്റവും കൃത്യമായി പ്രവചനം നടത്താൻ സാധിക്കും. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സഹകരിക്കണം ഈ ലിങ്ക് പരമാവധി ഷെയർ ചെയ്ത് കൊണ്ട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഐ.പി അഡ്രസ്സിൽ നിന്നും ഒരു പ്രാവശ്യം മാത്രം വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് സർവ്വേ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരാൾ ഒരു തവണ മാത്രം വോട്ട് രേഖപ്പെടുത്തുക. സർവ്വേ അവസാനിക്കുന്ന ദിവസം പിന്നീട് അറിയിക്കുന്നതായിരിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക