ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യം ഏറ്റെടുക്കാന്‍ ഇന്ത്യ, ചൈനയ്ക്ക് പുതിയ വെല്ലുവിളിയുമായി നാവിക സേന

0
685

ന്യൂഡല്‍ഹി: ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവിക സേന കരുത്ത് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആണവ കരുത്തുള്ള ആറ് അന്തര്‍ വാഹിനികള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാവിക സേന കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. മൂന്നാം വിമാനവാഹിനിയേക്കാള്‍ പ്രധാനം ആണവ ശക്തിയുള്ള അന്തര്‍വാഹിനികളാണെന്നാണ് നാവിക സേനയുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കുകയാണ് സേനയുടെ പ്രഥമ പരിഗണന. ഇതിനായി ആണവ ശക്തിയോട് കൂടിയ അന്തര്‍വാഹിനി കപ്പലുകള്‍ ആവശ്യമാണെന്ന് കമാന്‍ഡര്‍മാരുടെ സംയുക്ത സമ്മേളനത്തില്‍ നാവിക സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവയെല്ലാം തന്നെ തദ്ദേശീയമായി നിര്‍മ്മിക്കാവുന്നതാണ്. ചൈന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12,000 ടണ്‍ റെന്‍ഹായ് ക്ലാസ് ഡിസ്ട്രോയേഴ്സിനെ നിര്‍മ്മിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ച സാഹചര്യത്തിലാണ് നാവിക സേനയുടെ തീരുമാനം.

ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് അന്തര്‍വാഹിനികള്‍ വികസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. നിലവില്‍ ഫ്രാന്‍സാണ് ഇന്ത്യയുടെ ഡീസല്‍ അറ്റാക്ക് അന്തര്‍വാഹിനിയായ കാല്‍വരി ക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, അകുല ക്ലാസ് അന്തര്‍വാഹിനി ഇന്ത്യ റഷ്യയില്‍ നിന്നും കരാറിന് എടുത്തിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here