യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് വൈകീട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
കൊച്ചി വണ്‍ ആപ്പ് (kochi1 app) എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വണ്‍ കാര്‍ഡ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യുകയും ചെയ്യാം. ഗുഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഇന്ന് നടന്ന ചടങ്ങില്‍ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വണ്‍ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ഐഎഎസ്, ആക്സിസ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക