ഇന്ത്യ – പാകിസ്താന്‍ ടി20 പരമ്ബരയ്ക്ക് സാധ്യത

0
415

2021 അവസാനത്തോടെ ഇന്ത്യയും പാകിസ്താനും ടി20 പരമ്ബരയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് ദിവസം മാത്രം നീളുന്ന പരമ്ബരയില്‍ മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിന് ബിസിസിഐയുടെയോ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെയോ ഔദ്യോഗിക സ്ഥിരീകരമില്ല. ഐസിസി ടൂര്‍ണ്ണമെന്റിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.

ഇന്ത്യ-പാക് പരമ്ബര നടക്കുമെന്ന വാര്‍ത്തകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചെങ്കിലും പരമ്ബര നടക്കാനുള്ള സാധ്യത ബോര്‍ഡ് പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യ-പാക് ബന്ധങ്ങള്‍ വഷളായത്തില്‍ പിന്നെ 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്ബര നടന്നിട്ടില്ല. അവസാന ടെസ്റ്റ് പരമ്ബര നടന്നതാവട്ടെ 2008ലും. പാകിസ്താന്‍ ഏഷ്യ കപ്പിന് വേദിയായാല്‍ ഇന്ത്യ പിന്മാറുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും സമ്മതമുള്ള നിഷ്പക്ഷമായ വേദിയില്‍ മത്സരം നടത്തണം എന്നാണ് ബിസിസിഐയുടെ നിലപാട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here