ആഘോഷങ്ങളില്ലാതെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 47ാം ജന്മദിനം; കോവിഡ് 19 യോദ്ധാക്കള്‍ക്ക് ആദരം!

0
197

മുംബൈ: ഇന്ന് സച്ചിന്റെ 47ാം ജന്മദിനമാണ്. ഏറെ വിപുലമായി തന്നെ സച്ചിന്റെ ജന്മദിനം എല്ലാവര്‍ഷവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഇത്തവണ ജന്മദിന ആഘോഷങ്ങള്‍ ഇല്ലെന്നാണ് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ സച്ചിന്‍ ജന്മദിനാഘോഷം ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന യോദ്ധാക്കളോടുള്ള ആദര സൂചകമായിട്ടാണ് സച്ചിന്‍ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഘോഷങ്ങളുടെ സമയമല്ല ഇതെന്ന് സച്ചിന്‍ തീരുമാനിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍‌നിരയിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച ബഹുമതിയാണിതെന്ന് അദ്ദേഹം കരുതുന്നു- സച്ചിനുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here