ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്.
നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടാകാറുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണയ്ക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവാഴ്ച പരിഗണിക്കും. റഫാല്‍, ജമ്മു കാശ്മീര്‍, സി എ എ – എന്‍ ആര് സി അടക്കമുളള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എന്‍ വി രമണ പരിഗണിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക