കവരത്തി, ആന്ത്രോത്ത് ദ്വീപുകളിൽ നിന്ന് പെട്രോൾ കടത്തുന്നതായി പരാതി. പരിശോധന ശക്തമാക്കണമെന്ന് ആവശ്യം.

0
132

കവരത്തി: കവരത്തിയിൽ നിന്ന് ബാരലിൽ പെട്രോൾ കടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പെട്രോൾ പമ്പുകളിൽ നിന്നും പെട്രോൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കവരത്തിയുടെ അയൽ ദ്വീപുകളായ അമിനി, കടമത്ത്, അഗത്തി തുടങ്ങിയ ഇടങ്ങളിലേക്ക് അനധികൃതമായി പെട്രോൾ കടത്തുന്നു എന്ന് സമീപവാസികൾ പറഞ്ഞു. മത്സ്യബന്ധനത്തിന്റെ മറവിലാണ് കടത്ത് നടത്തുന്നത്. പൊതു ജനങ്ങളുടെ പരാതിയിന്മേൽ കവരത്തി സ്റ്റേഷൻ ഓഫീസർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് റിപ്പോർട്ട് നൽകി. ബോട്ടുകളോ വെസലുകളോ ഉപയോഗിച്ചാണ് കടത്ത് നടത്തുന്നത്.

Advertisement

സമാന രീതിയിൽ തന്നെയാണ് ആന്ത്രോത്തിലും തുടരുന്നത്. ആന്ത്രോത്തിൽ പെട്രോൾ ക്ഷാമം വീണ്ടും രൂക്ഷമായി. പമ്പിൽ പെട്രോൾ തീർന്നിട്ട് ദിവസങ്ങളായി. പെട്രോൾ വന്നാൽ രണ്ട് മൂന്ന് ദിവസം കൊണ്ട് പമ്പിൽ പെട്രോൾ തീർന്നുപോവുന്ന അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. മത്സ്യബന്ധന ബോട്ടുകളിൽ മാറ്റ് ദ്വീപുകളിലേക്ക് കടത്തുന്നത് കൊണ്ടാണ് ഈ രീതിയിൽ പെട്രോൾ തീർന്നുപോവുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മത്സ്യബന്ധന ബോട്ടുകൾ വഴിയും വെസലുകൾ വഴിയും മറ്റ് ദ്വീപുകളിലേക്ക് പെട്രോൾ കടത്തുന്നത് കവരത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ കണ്ടെത്തിയിരുന്നു.

To advertise here, WhatsApp us now.

കുപ്പികളിലും ബാരലുകളിലും ഇന്ധനം നിറയ്ക്കുന്നത് നിർത്താനും പരമാവധി 500 രൂപക്ക് മാത്രം ഇന്ധനം നിറക്കാനും അഡ്മിനിസ്ട്രേഷൻ നിർദേശിച്ചു. ആന്ത്രോത്ത് ദ്വീപിലും പെട്രോൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ വ്യാപകമായി മറ്റു ദ്വീപുകളിലേക്ക് പെട്രോൾ കടത്തുന്നത് അറിഞ്ഞിട്ടും അത്തരം സംഭവങ്ങൾക്ക് നേരെ പോലീസ് കണ്ണടയ്ക്കുന്നു എന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്. നിയമവിരുദ്ധമായി പെട്രോൾ കടത്തുന്നവർക്കെതിരെ യാതൊരു നിയമനടപടികളും സ്വീകരിക്കുന്നില്ല. വെസലുകളിലും ബോട്ടുകളിലും പരിശോധന ശക്തമാക്കുകയും പിടിക്കപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here