നിപ്പാ വൈറസ്: ദ്വീപുകാർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

0
1009

കവരത്തി: വവ്വാൽ പനിക്ക് കാരണമാകുന്ന നിപ്പാ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകി ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ലഘുലേഖ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയുമായി നിരന്തരം ബന്ധപ്പെടുന്ന ലക്ഷദ്വീപുകാർ വവ്വാൽ പനി മരണങ്ങളെ നിസാരമായി കാണെരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയുടെ പൂർണ്ണ രൂപം വായിക്കാം.

www.dweepmalayali.com

നിപ്പാ വൈറസ്. നാം അറിയേണ്ടതെല്ലാം

കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിൽ നിപ്പാ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ച 11 മരണം നാം ഗൗരവത്തോടെ കാണേണ്ടതാണ്. ലക്ഷദ്വീപുകാർ തുടർച്ചയായി യാത്ര ചെയ്യുന്ന പ്രദേശമാണ് കോഴിക്കോട് എന്നിരിക്കെ നാം ഈ വാർത്ത നിസാരമായി കണ്ടുകൂടാ. അതുകൊണ്ട് നാമെല്ലാവരും ഈ രോഗം വരാതിരിക്കുവാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.

അതിമാരകവും വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ ശേഷിയുള്ളതുമാണ് നിപ്പാ വൈറസ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാനുള്ള കഴിവ് നിപ്പാ വൈറസിനുണ്ട്. അതുകൊണ്ട് വവ്വാലുകളോ മറ്റ് പക്ഷികളോ കടിച്ച മാങ്ങ, പേരയ്ക്ക, ചാമ്പക്ക മുതലായ കായ്ഫലങ്ങൾ ഭക്ഷിക്കുന്നത് ഒഴിവാക്കുക.

രോഗബാധയുണ്ടായാൽ 4 മുതൽ 15 ദിവസമെടുത്താണ് ലക്ഷണങ്ങൾ വ്യക്തമാവുക. പനി, ജലദോഷം, തൊണ്ടവേദന, തലവേദന, തലകറക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും അപൂർവ്വമായി പ്രകടിപ്പിക്കാം.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകലാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം. രോഗിയുമായി സമ്പർക്കമുണ്ടായതിന് ശേഷം, ഭക്ഷണത്തിന് മുമ്പും മുഖം കഴുകുന്നതിന് മുമ്പും കൈ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയിരിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിന് മുമ്പ് അവ നന്നായി കഴുകി വൃത്തിയാക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കാതിരിക്കുക.

നിപ്പാ വൈറസ് മൂലമുണ്ടാകുന്ന ഈ മാരക രോഗം നമ്മുടെ നാട്ടിൽ എത്താതിരിക്കാൻ വേണ്ടി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നു.

പൊതുതാൽപര്യാർത്ഥം ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഈ സന്ദേശം ദയവായി നിങ്ങളുടെ വാട്സപ്പ്/ഫൈസ്ബുക്ക് കൂട്ടുകാർക്ക് ഷെയർ ചെയ്യുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here