കോഴിക്കോട്: പുതിയതരം വൈറസ് ബാധയെ തുടര്‍ന്ന് ഭീതിതമായ രീതിയില്‍ പനിപടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗ ശമനത്തിന് വേണ്ടിയും സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷക്കുവേണ്ടിയും വെള്ളി ജുമഅക്ക് ശേഷം എല്ലാപള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും രാത്രി തറാവീഹ് നിസ്കാരത്തിനു ശേഷം വിത്രിയ്യ ചൊല്ലണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക