ഭയപ്പെടുത്തി നിശബ്ദതമാക്കാനാവില്ല. ശക്തമായി മുന്നോട്ട് പോവും. -ദ്വീപ് ഡയറി മാനേജ്മെന്റ്

0
596

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ വാർത്ത നൽകിയതിന് ലക്ഷദ്വീപിലെ ആദ്യത്തെ ഓൺലൈൻ വാർത്താ പോർട്ടലായ ദ്വീപ് ഡയറിക്കെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി. വെബ്സൈറ്റ് പ്രവർത്തനം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് നിർത്തി വെച്ചിരിക്കുന്നതായി വെബ്സൈറ്റിൽ കാണിക്കുന്നതായാണ് കണ്ടത്. പിന്നീട് വെബ്സൈറ്റിൽ നൽകിയ ഭരണകൂട വിരുദ്ധമായ വാർത്തകൾ മാത്രമായി തടഞ്ഞിരിക്കുകയാണ് ഇപ്പോൾ. മറ്റു വാർത്തകൾ ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഭരണകൂടത്തിന്റെ ജനദ്രോഹപരവും വർഗ്ഗീയവുമായ നയങ്ങൾക്കെതിരെ ഇനിയും ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ദ്വീപ് ഡയറി മാനേജ്മെന്റ് അറിയിച്ചു. ഭയപ്പെടുത്തി നിശബ്ദതമാക്കുന്ന ഫാഷിസ്റ്റ് രീതി ലക്ഷദ്വീപിൽ അനുവദിക്കില്ല. ജനങ്ങളുടെ ശബ്ദമായി ജനപക്ഷത്ത് നിന്നുകൊണ്ട് തുടർന്നും മാധ്യമ പ്രവർത്തനവുമായി മുന്നോട്ട് പോവുമെന്നും ദ്വീപ് ഡയറി മാനേജ്മെന്റ് അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here