കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാരെ ഉടൻ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സാദിഖ് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

0
433

കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങൾ യാത്രാക്കപ്പലുകളുടെ അപര്യാപ്തത മൂലം വലയുകയാണ്. ചികിത്സക്കായും മറ്റും കേരളക്കരയിൽ എത്തിയ ആയിരങ്ങളാണ് തിരിച്ചു നാട്ടിലേക്കു മടങ്ങാൻ കപ്പൽ ഇല്ലാത്തതിനാൽ കൊച്ചിയിലും മറ്റും ലോഡ്ജ് മുറികളിൽ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.യു ലക്ഷദ്വീപ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാദിഖ് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാരെ ഉടൻ നാട്ടിൽ എത്തിക്കണമെന്നും അതുവരെ അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകണം എന്നുമാണ് ഹരജി. അഡ്വ. ജി.പി. ഷിനോദിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് ഡോ. സാദിഖിന് വേണ്ടി ഹരജി സമർപ്പിച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here