കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകളുടെ ക്രമീകരണത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ടി.സി.സിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ മേയർ ടി. ഒ മോഹനൻ, കെ.എസ്.യൂ സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത്, എൽ.ടി.സി.സി ജനറൽ സെക്രട്ടറി എം.കെ കോയ, മെയിൻ ലാന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക