അഗത്തി ദ്വീപ് സ്വദേശി രോഗമുക്തി നേടി ആശുപത്രി വിട്ടു.

0
233

കൊച്ചി: കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അഗത്തി ദ്വീപ് സ്വദേശി രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം തന്നെ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വീണ്ടും പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവാണെന്ന് ഒന്നുകൂടി സ്ഥിരീകരിച്ച ശേഷമാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇന്നലെ ആശുപത്രി വിട്ട അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്. ഇപ്പോൾ കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലാണ് ഇദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

To Advertise in Dweep Malayali, WhatsApp us.

കഴിഞ്ഞ മാസം കുവൈത്തിൽ നിന്നും കേരളത്തിലെത്തിയ അഗത്തി ദ്വീപ് സ്വദേശി കേരള സർക്കാർ ഒരുക്കിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിൽ പതിനാല് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് റോയൽ ഫോർ ലക്ഷദ്വീപ് ലോഡ്ജിൽ എത്തിയത്. കുവൈത്തിൽ നിന്നും പുറപ്പെടുന്നതിന് മുമ്പും കേരള സർക്കാരിന് കീഴിലെ ക്വാറന്റൈന് ശേഷവും ടെസ്റ്റിന് വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം. പിന്നീട് നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ലാബിൽ പരിശോധിച്ചപ്പോഴാണ് കൊവിഡ് ബാധയുണ്ടോ എന്ന് സംശയം തോന്നിയത്. ഇതേത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here