കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

0
969

കവരത്തി: “കൊവിഡ്19 നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു” എന്ന ശീർഷകത്തിൽ കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരണം നൽകിയ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി വിദ്യാർഥികൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു. ഓൺലൈനായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് കവരത്തി ചൈൽഡ് ലൈൻ ഓഫീസിൽ വെച്ച് സമ്മാനങ്ങൾ നൽകി. ഡയരക്ടർ മൗലാനാ അബ്ദുൽ ഹമീദ് നേതൃത്വം നൽകി. റിട്ടയേർഡ് ഡ്രോയിംഗ് അധ്യാപകനായ ശ്രീ.സലാം, ഡ്രോയിംഗ് അധ്യാപകൻ ശ്രീ.ബഷീർ, കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ പങ്കെടുത്തു.

To advertise here, WhatsApp us now.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here