അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ കോഴിക്കോട് ആദായനികുതി ഓഫിസിന് മുന്നില്‍ സേവ് ലക്ഷദ്വീപ് ഫോറം സായാഹ്ന ധര്‍ണ നടത്തി. വീഡിയോ കാണാം▶️

0
431

കോഴിക്കോട്: സേവ് ലക്ഷദ്വീപ് ഫോറം കോഴിക്കോട് ചാപ്റ്റർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹപരവും,
മനുഷ്യാവകാശ ലംഘനപ്രവർത്തനത്തിനും എതിരെ കോഴിക്കോട് ആദായനികുതി ഓഫീസിന് മുമ്പിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
വൈകുന്നേരം 3മണി മുതൽ 5 മണിവരെ നടന്ന സായാഹ്നധർണ കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസ്സാഫിർ ഉൽഘാടനം ചെയ്തു.

സേവ് ലക്ഷദ്വീപ് ഫോറം കോർഡിനേറ്റർ ഡോ.കെ.പി മുഹമ്മദ് സാദിഖിന്റെ അധ്യക്ഷതയിൽ നടന്ന സായാഹ്ന ധർണയിൽ,
ഡോ. കബീർ കൽപേനി, ഡോ. മുഹമ്മദ്‌ ഫാറൂഖ് ആന്ത്രോത്ത്, റഹ്മത്തുള്ള ആന്ത്രോത്ത്,
ഡോ. ലത്തീഫ് കൽപേനി, അബ്ദുൽ ഷുക്കൂർ അഗത്തി, തുടങ്ങിയവർ നേതൃത്വം നൽകി. കെ കെ ഷമീം കൽപേനി സ്വാഗതവും, ഡോ. ഹുസൈൻ മണിക്ക്ഫാൻ മിനിക്കോയി നന്ദിയും പറഞ്ഞു. കോവിഡ് പ്രോടട്ടോക്കോൾ പാലിച്ചു കൊണ്ട് നടന്ന സായാഹ്നധർണയിൽ
കോഴിക്കോടും പരിസരങ്ങളിലും താമസിക്കുന്ന ലക്ഷദ്വീപ് നിവാസികൾ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here