വിദ്യാലയങ്ങളിലെ സമര വിലക്ക്; മിനിക്കോയ് ദ്വീപിൽ പോളിടെക്‌നിക് വിദ്യാർഥികൾ പഠനം മതിയാക്കുന്നു

0
411

മിനിക്കോയ്: വിദ്യാർത്ഥികളുടെ സമരവിലക്കിനെതിരെ പ്രതിഷേധം ഉയരുന്ന ലക്ഷദ്വീപിൽ കൂട്ടത്തോടെ പഠനം ഉപേക്ഷിച്ചു പിരിഞ്ഞു പോകാനുള്ള അപേക്ഷയുമായി പോളിടെക്നിക് വിദ്യാർഥികൾ. മിനിക്കോയ് പോളിടെക്നിക് കോളേജ് വിദ്യാർഥികളാണ് കൂട്ടത്തോടെ കോളേജിൽ നിന്ന് ടിസി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. വിദ്യാർഥി സമരത്തിനും പ്രതിഷേധത്തിനും മറ്റും വിലക്കേർപ്പെടുത്തിയ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചാണ് പോളിടെക്നിക് കോളേജ് വിദ്യാർഥികളുടെ നീക്കം. മതിയായ അധ്യാപകരെ നിയമിക്കുക, ക്ലാസ്സ്, ലാബ്, ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ മൂന്നിന് വിദ്യാർഥികൾ സമരം ആരംഭിച്ചിരുന്നു.

സമരം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞദിവസം ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിലെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ കോളേജിൽ നിന്ന് പിരിഞ്ഞ് പോകാനുള്ള അപേക്ഷ നൽകിയത്. മുഴുവൻ കുട്ടികളും ക്ലാസ്സുകളിൽ ഹാജരാകാത്തതിനാൽ ഇപ്പോൾ കോളേജിന്റെ പ്രവർത്തനങ്ങളും അനശ്ചിതത്വത്തിലാണ്. സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് പിൻവലിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദ്വീപ് നിവാസികൾ.

കടപ്പാട്: ജനയുഗം ഓണ്ലൈൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here