ദ്വീപിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു; കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫിസിലേക്കും വിവിധ ദ്വീപുകളിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലേക്കും എൻ.സി.പി, എൻ.വൈ.സി, എൽ.എസ്‌.എ സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തി. വീഡിയോ കാണാം ▶️

0
478

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തില്‍ നിന്നും ലക്ഷദ്വീപിനെ മോചിപ്പിക്കണമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടും കപ്പല്‍ സര്‍വ്വീസുകളുടെ എണ്ണം പൂര്‍ണ്ണതോതിലാക്കണമെന്ന ആവശ്യമുന്നയിച്ചും വില്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ടേഷനു മുന്‍പിന്‍ എന്‍സിപി , എന്‍ വൈസി , എല്‍ എസ് എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തിയുള്ള പക പോക്കല്‍ നടപടികളുടെ ഭാഗമായാണ് കപ്പല്‍ സര്‍വ്വീസുകളുടെ എണ്ണം വെട്ടിക്കുറച്ചത്. അറ്റകുറ്റ പണികള്‍ക്കെന്ന പേരില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കയറ്റിയിരിക്കുന്ന കപ്പലുകള്‍ക്കായി പണം അനുവദിക്കാത്തത് മന:പൂര്‍വ്വമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. ആറില്‍ നിന്ന് യാത്രാ കപ്പലുകളുടെ എണ്ണം രണ്ടായി കുറച്ചപ്പോള്‍ യാത്രികരുടെ എണ്ണം 3200 ല്‍ നിന്ന് 600 ആയി പരിമിതപ്പെട്ടു. ഇത് ഏറെ ക്ലേശകരമായ യാത്രാ ദുരിതമാണ് ദ്വീപുകാര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.ലക്ഷ്വദ്വീപ് ഭരണകൂടത്തത്തിന്റെ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിച്ചില്ലങ്കില്‍ സമരവേദി ഡല്‍ഹിയിലേക്ക് മാറ്റുമെന്നും പിസി ചാക്കോ അറിയിച്ചു.പ്രശ്‌ന പരിഹാരം അടിയന്തിരമായി നടപ്പാക്കിയില്ലങ്കില്‍ കൂടുതല്‍ ശക്തമായ അടുത്ത ഘട്ട സമരം ഉടന്‍ ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

വ്യക്തമായ കാഴ്ച്ചപ്പാടോ പദ്ധതിയോ കൂടിയാലോചനകളോ ഇല്ലാതെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടത്തുന്നതെന്നും സമരവേദിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം പറഞ്ഞു.പ്രതിഷേധ സംഗമത്തിന് മുന്നോടിയായി ഹാര്‍ബര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ മുന്‍പിലേക്ക്പ്രതിഷേധ പ്രകടനം നടന്നു. ലക്ഷദ്വീപ് എന്‍സിപി പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സി ആര്‍ സജിത്ത്, മുഹമ്മദ് അനീസ്, ലതികാ സുഭാഷ്, , പി ജെ കുഞ്ഞുമോന്‍,ടി പി അബ്ദുള്‍ അസീസ്, അഫ്‌സല്‍ കുഞ്ഞുമോന്‍ , കെ.ആര്‍ സുഭാഷ്, കെ.ജെ പോള്‍, മുരളീ പുത്തന്‍വേലി പ്രസംഗിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here