കടൽത്തീരത്തെ ഷെഡുകൾ പൊളിക്കൽ: ഇടക്കാല ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചകൂടി നീട്ടി.

0
443

കൊച്ചി: ലക്ഷദ്വീപിൽ അനധികൃത കൈയേറ്റമാരോപിച്ച് കടൽത്തീരത്തെ ഷെഡുകൾ പൊളിക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചകൂടി നീട്ടി. സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് ഷെഡുകൾ പൊളിച്ചുനീക്കുന്നതിനുമുമ്പ് ലക്ഷദ്വീപ് ഭരണകൂടം ഷെഡുകളുടെ ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളായ അഞ്ചുപേർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ മതിയായ സമയം നൽകാതെ ഷെഡുകൾ പൊളിച്ചുനീക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ഇതുതടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ജൂലായ് ആറിന് നൽകിയ നോട്ടീസിനെതിരെയുള്ള ഹർജികൾ അവധി ദിനമായ ശനിയാഴ്ച സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി നേരത്തെ പരിഗണിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here