സിം വെരിഫിക്കേഷന്റെ പേരില്‍ പണം ചോര്‍ത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ബി എസ് എന്‍ എല്‍

0
509

ബി എസ് എന്‍ എല്‍ മൊബൈല്‍ സേവനം ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ്. സിം വെരിഫിക്കേഷന്‍ എന്ന പേരില്‍ വരിക്കാരെ ഫോണ്‍ ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തുന്നതാണ് രീതി.
കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലെ പണം ഇങ്ങനെ നഷ്ടപ്പെട്ടതോടെ ബി എസ് എന്‍ എല്‍ സിം ഉപയോഗിക്കുന്നവര്‍ ജാഗ്രത പൂലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ബി എസ് എന്‍ എല്‍ രംഗത്തുവന്നു.

Advertisement

സിം വെരിഫിക്കേഷന്‍ എന്ന പേരില്‍ വിളിക്കുന്ന നമ്ബറില്‍ നിന്ന് ഉപഭോക്താവിനോട് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. എന്നിട്ട് പത്തുരൂപ അവരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറയുന്നതോടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

ആപ്പുവഴി ഫോണിലെ വിവരങ്ങള്‍ കൈവശപ്പെടുത്തിയാണ് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ ചോര്‍ത്തുന്നത്. ബി എസ് എന്‍ എല്‍ സിം എടുക്കുമ്ബോള്‍ 1507 നമ്ബറിലേക്ക് വിളിച്ച്‌ അഡ്രസ് വെരിഫിക്കേഷന്‍ നടത്താന്‍ മത്രമാണ് നിര്‍ദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച്‌ മറ്റൊരു കോളും ബി എസ് എന്‍ എല്‍ ചെയ്യാറില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ബി എസ് എന്‍ എല്‍ മൊബൈല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1503 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കു വിളിച്ചാല്‍ മതിയെന്നും അറിയിപ്പില്‍ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here