അമിനി: രാജ്യത്തിന്റെ 74ആമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി “പ്ലാസ്റ്റിക് മുക്ത അമിനി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പുറക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ പരിസ്തിതി പ്രവർത്തകരുടെ കൂട്ടായ്മയായ യംങ്ങ് എൻ വിറോന്മെന്റലിസ്റ്റ് പ്രോഗ്രാം ട്രുസ്റ്റുമായി സഹകരിച്ചുകൊണ്ട് സമുദ്ര തീര ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ശ്രീ സാദിഖലി സി എച് പി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് സഈദ് എം പി അദ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് ശു ഐബ് സി എച് പി ഉൽബോധന പ്രസംഗം നടത്തി. പി എൽ ബി സി വൈസ് പ്രസീഡ്ന്റ് സയ്യിദ് ശിഹാബുദ്ധീൻ പി പി, പി എൽ ബി സി ജോയിന്റ് സെക്രട്ടറി ശൈക് അബ്ദു റഹ്മാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലം ദ്വീപുകളിൽ വൻ രീതിയിലുള്ള പരിസ്തിതി മലിനീകരണവും അതുകാരണമായി ഇവിടെ ജീവന്റെ നിലനിൽപ്പിനു തന്നെ അപകടമാകും വിധം വൻ പറ്റിസ്ഥിതി അഘാതങ്ങൾ സംഭവിക്കുമെന്നു പ്രമുഖ പരിസ്തിതി പ്രവർത്തകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിൽ നിന്നും ലക്ഷദ്വീപിലെ കൊച്ചു തുരുത്തുകളെ സംരക്ഷിക്കുക എന്ന പശ്ചാത്തലത്തിലാണു ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് ക്ലബ്ബ് അധികൃതർ പറഞ്ഞു.
ശുചീകരണ പരിപാടിയിലൂടെ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ എൻവിറോൺമന്റ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അധികൃതർക്കു കൈമാറുകയും ചെയ്തു.
പരിസ്തിതി പ്രവർത്തനങ്ങൾക്ക് മുൻ ഗണന നൽകുന്ന പുറാക്കരാ ലക്കി ബ്രദേഴ്സ് ക്ലബ്ബ് നാടിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാ വർഷവും നൂറുകണക്കിനു വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുന്നതിലൂടെ നേരത്തെ പ്രശംസ നേടിയിരുന്നു.
35 വർഷങ്ങളോളമായി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പുറാക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബിന്റെ കുടക്കീഴിൽ ജിവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പ്രത്യേകമായി പി എൽ ബി സി റിലീഫ് സെൽ (PLBC RELIEF CELL) എന്ന ഉപ വിഭാഗവും, ഭിന്നശേഷിക്കാരായ പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി പ്രത്യേകമായി പി എൽ ബി സി ഫോറം ഫോർ ഡി ഫറന്റ് ലി ആബിൽഡ് പേസണസ് (PLBC FORUM FOR DIFFERENTLY ABLED PERSONS) , അത്യാഹിത രക്തദാനം നൽകുന്നതിനു അത് ഏകോപിപ്പിക്കുന്നതിനും വേണ്ടി പി എൽ ബി സി ബ്ലഡ് ഡൊണേഷൻ സെൽ (PLBC BLOOD DONATION CELL) എന്നീ ഉപ വിഭാഗങ്ങളും വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
റിപ്പോർട്ട്: മുഹമ്മദ് ശുഐബ് സി എച് പി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക