ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ഇനി വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കി . വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്ബൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും .പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

മിനിട്ടുകള്‍ക്കുള്ളില്‍ വാക്സിന് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാട്സാപ്പ് സൗകര്യം ഏര്‍പ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക