കവരത്തി: കൊച്ചിയിൽ നിന്നും കടലിനടിയിലൂടെ കേബിൾ വലിച്ച് ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേന്ദ്രസർക്കാറിന്റെ സ്വപ്ന പദ്ധതി ഫൈബർ ടു ദി ഹോമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലോക്കൽ കേബിൾ ഓപ്പറേറ്റർമാർക്കെതിരെ വ്യാപക പരാതി. വീടുകളിലേക്കുള്ള എഫ് ടി ടി എച്ച് കണക്ഷന് അമിത ചാർജ് ഈടാക്കുന്നു എന്നാണ് പരാതി. ഒരു കണക്ഷന് വേണ്ടി 5000 വും 5,500 ഉം രൂപയാണ് ഒരു കസ്റ്റമറിൽ നിന്നും ചില ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ ഈടാക്കുന്നത്.

50 മീറ്റർ വരെയുള്ള സിംഗിൾ ബാൻഡ് വൈഫൈ ONT യ്ക്ക് കേബിൾ ചാർജും മോഡം ചാർജ് ഉൾപ്പെടെ 4000 രൂപ യിൽ കൂടാൻ പാടില്ലെന്നാണ് ഇത് സംബന്ധിച്ച ബിഎസ്എൻഎല്ലിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. 50 മീറ്ററിന് ശേഷം മീറ്ററിന് 15 രൂപയും ഈടാക്കാം. ഡ്യൂവൽ ബ്രാൻഡിന് ഇത് 5000ത്തിൽ കൂടാൻ പാടില്ല. എന്നാൽ ബിഎസ്എൻഎൽ ഉത്തരവ് ലംഘിച്ച് കേബിൾ ഓപ്പറേറ്റർമാർ അമിത ചാർജ് ഈടാക്കുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഓരോ ദ്വീപിലും ഓരോ ചാർജ് ആണ് ഇടാക്കുന്നത്. ഒരു സിംഗിൾ ബാൻഡ് മോഡത്തിന് വിപണിയിൽ 2500 രൂപയിൽ താഴെയും ഡബിൾ ഡബിൾ ബാൻഡ് മോഡത്തിന് 3500 രൂപയിൽ താഴെയും മാത്രമാണ് ചില്ലറ വിപണിയിലെ വില.

കേരളത്തിൽ ബി എസ് എൻ എൽ ഫൈബർ കണക്ഷന് മോഡത്തിന് 3300 രൂപയാണ് ചാർജ്. കസ്റ്റമർ മോഡം കൊണ്ട് വന്നു കൊടുത്താൽ പോലും 1500 രൂപ ഇവർക്ക് കൊടുക്കേണ്ടി വരുന്നുയെന്നും മാത്രമേ കണക്‌ഷൻ തരുന്നുവുള്ളുവെന്നും ഇതിൽ ബി.എസ്.എൻ.എൽ അധികാരികളോട് പരാതി പറഞ്ഞപ്പോൾ അവർ അങ്ങിനെ ഒന്നും വാങ്ങിക്കാൻ പറഞ്ഞിട്ടില്ല എന്നും എന്നാൽ ഇതിനെതിരെ നടപടി എടുക്കാൻ അധികാരികൾ തയ്യാറാവുന്നില്ല എന്നും കസ്റ്റമേയ്സ് പരാതി പറയുന്നു. 100 മീറ്റർ പരിധിയിൽ കേബിൾ കണക്ഷൻ സൗജന്യമാണ്. മാത്രമല്ല ഇൻസ്റ്റല്ലേഷൻ ചാർജ് ബി എസ് എൻ എൽ കേരളത്തിൽ സൗജന്യമായാണ് നൽകുന്നത്. എന്നാൽ ലക്ഷദീപിൽ ഇതിനെല്ലാം അമിത തുക ഈടാക്കുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക