
മിലാന്: 2019ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റ് ഫുട്ബാള്‍ അവാര്‍ഡ് ലയണല്‍ മെസിക്ക്. ഇതോടെ ഏറ്റവുംകൂടുതല്‍ തവണ ഈ പുരസ്കാരം നേടുന്ന താരമെന്ന ബഹുമതിയും മെസി സ്വന്തമാക്കി. ആറുതവണയാണ് മെസി പിഫ ബെസ്റ്റ് ഫുട്ബാള്‍ പുരസ്കാരത്തിന് അര്‍ഹനായത്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂളിന്റെ ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈകിനെയും മറികടന്നാണ് മെസിയുടെ നേട്ടം.

യു.എസ്.എയുടെ മെഗന് റപ്പിനോയാണ് വനിതകളിലെ മികച്ച താരം. ലിവര്‍പൂളിന് ചാമ്ബ്യന്‍ ലീഗ് നേടിക്കൊടുത്ത യൂര്‍ഗന്‍ ക്ലോപ്പിനെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു. ഗാര്‍ഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് നേട്ടം. മികച്ച പരിശീലകയായി അമേരിക്കന്‍ വനിതാ ടീമിന്റെ പരിശീലക ജില് എല്ലിസിനെ തിരഞ്ഞെടുത്തു. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം ലിവര്‍പൂളിന്റെ അലിസണ് നേടി.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് ഡാനിയല്‍ സോറിക്ക്. ലയണല്‍ മെസി, ക്വിന്റെറോ എന്നിവരെ മറികടന്നാണ് സോറിയുടെ നേട്ടം. മികച്ച വനിതാ ഗോള്‍ കീപ്പറിനുള്ള പുരസ്കാരം ആര്‍സനല്‍ മുന്‍താരം സറി വാന്‍ വീനന്ഡാല് സ്വന്തമാക്കി മിലാനില്‍ നടന്ന അവാര്‍ഡ് ദാനചടങ്ങില്‍. ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് ഇലാരിയോ ഡാമികോയും വിഖ്യാത ഹോളണ്ട് താരം റൂഡ് ഗുള്ളിറ്റുമായിരുന്നു അവതാരകര്‍
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക