മംഗളുരു: ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസർകോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജിന്റെ പ്രിസിപ്പാളുമായ ഇബ്റാഹിം മുസ്ലിയാർ (73) അന്തരിച്ചു. അസുഖത്തെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് മംഗളുരു യേനപ്പയ്യാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, ചിക്കമംഗ്ലൂർ, കാസർകോട് ബേക്കൽ ഇല്യാസ് നഗർ, ഹദ്ദാദ് നഗർ, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി എന്നീ നിലയിലും പ്രശസ്തനാണ്. നീണ്ട 42 വർഷം ബേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജിൽ പ്രിൻസിപ്പളായും സേവനമനുഷ്ഠിസിച്ചിരുന്നു.
ഭാര്യ: ആസിയ. മക്കൾ: സ്വാലിഹ്, ജലീൽ, നാസർ സഅദി, അനീസ, നസീബ. മരുമക്കൾ: ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. ഖബറടക്കം മോണ്ടുഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക